Tuesday, October 29, 2013

മട്ടാഞ്ചേരി

മട്ടാഞ്ചേരി        
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരി. എറണാ‍കുളം പട്ടണത്തിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകൾ എറണാകുളത്തെ സുഭാഷ് പാർക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയിൽ നിന്നും പുറപ്പെടുന്നു.
കൊച്ചിയില്‍ വന്നാല്‍ മട്ടാഞ്ചേരി കാണാതെ പോകരുത്. ജൂതപ്പള്ളിയും സിനഗോഗുമെല്ലാം നമ്മുടെ നാടിന്റെ സംസ്കാരവിശേഷങ്ങള്‍ ചെവിയില്‍ പറഞ്ഞുതരും. വിദേശ സംസ്കാരത്തിന്റെ പാരമ്പര്യം ഇന്നും പിന്തുടരുന്ന ജൂത സമുദായത്തിനൊപ്പം ഇന്ത്യയിലെ ഇരുപതിലേറെ ജനസമൂഹങ്ങളില്‍ പെടുന്നവര്‍ കൈകോര്‍ത്തു കഴിയുന്ന സ്ഥലമാണു മട്ടാഞ്ചേരി. 
നാലു നൂറ്റാണ്ടിന്റെ പഴക്കമുള്ളതാണു ജൂതത്തെരുവിന്റെ ഒരറ്റത്തായി നിലകൊള്ളുന്ന പരദേശി സിനഗോഗ് എന്ന ജൂതപ്പള്ളി. ജൂതത്തെരുവിലെ കരകൌശല ശാലകളില്‍ ഷോപ്പിങ് നടത്താം. തൊട്ടടുത്തുള്ള മട്ടാഞ്ചേരി കൊട്ടാരം ഇന്നു ഭാരതീയ പുരാവസ്തു വകുപ്പിന്റെ മികച്ച മ്യൂസിയങ്ങളിലൊന്നാണ്. 1555-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചതാണീ കൊട്ടാരം. വെള്ളി, ശനി ദിവസങ്ങളില്‍ സിനഗോഗ് അവധിയാണ്. മറ്റു ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെയും മൂന്നു മുതല്‍ അഞ്ചുവരെയുമാണു പ്രവേശനം. 
മട്ടാഞ്ചേരി കൊട്ടാരത്തിനു വെള്ളിയാഴ്ച അവധി ദിവസമാണ്. മറ്റു ദിവസങ്ങളില്‍ പത്തു മുതല്‍ അഞ്ചുവരെയാണ് ഇവിടെ പ്രവേശനം. ഒട്ടേറെ കൌതുക വസ്തുക്കള്‍ വാങ്ങാനുള്ള ഇടങ്ങളുമുണ്ട്. പിന്നെ രസികന്‍ ഭക്ഷണവും ആസ്വദിക്കാനുള്ള സ്ഥലങ്ങളും.ലോക വ്യാപാര രംഗത്ത് പ്രത്യേകിച്ച് സുഗന്ധവ്യഞ്ജന വ്യാപാര രംഗത്ത് മുഖ്യസ്ഥാനം നിലനിര്‍ത്തിയിരുന്ന മട്ടാഞ്ചേരി മാര്‍ക്കറ്റിന് പഴയ പെരുമ മാത്രമാണ് കച്ചവടരംഗത്ത് ഇന്ന് ബാക്കിയുള്ളത്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സംസ്‌കാരം അതേപടി നിലനില്‍ക്കുന്നെന്ന അപൂര്‍വ ബഹുമതിയും മട്ടാഞ്ചേരിക്ക് അവകാശപ്പെട്ടതാണ്. ഗുജറാത്തിയും, പാഴ്‌സിയും, ജൈനനും, പഞ്ചാബിയും, കൊങ്കണിയും തദ്ദേശീയരോടൊപ്പം കൈകോര്‍ക്കുന്ന ഈ പ്രദേശത്തിന് അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ മുഖ്യ പങ്കാണുള്ളത്.
കൊങ്കിണി സമുദായത്തിന്റെ ആസ്ഥാനമായ ഗോവയില്‍ പോലും ആ ഭാഷക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കാത്ത കാലത്ത് 1968 ല്‍ കൊങ്കിണി ഭാഷക്ക് സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം പ്രഖ്യാപിച്ചതും സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കിയതും മട്ടാഞ്ചേരിയിലെ കൊങ്കിണി വിഭാഗത്തെ പ്രധാനമായും പരിഗണിച്ചാണ്.മനുഷ്യനിര്‍മിത കര എന്നറിയപ്പെടുന്ന വെല്ലിംഗടണ്‍ ഐലന്റ്, തോപ്പുംപടി പഴയ പാലം, വെണ്ടുരുത്തി പാലം തുടങ്ങി പശ്ചിമകൊച്ചിക്ക് പകിട്ട് പകരുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് പ്രഖ്യാപിച്ച് ബഹുദൂരം മുന്നേറുന്ന കൊച്ചി മെട്രോ റെയില്‍ പശ്ചിമകൊച്ചിയിലേക്ക് കൂടി നീട്ടുന്ന കാര്യം പരിഗണിച്ചുവരികയാണ്. അതു കൂടിയായാല്‍ അത്യാധുനികതയും പൗരാണികതയും സമ്മേളിക്കുന്ന മഹാനഗരമായി ഈ പഴയ കൊച്ചി മാറും.കൂടാതെ  ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെത്തുന്ന പ്രദേശം കൂടിയാണ് പശ്ചിമകൊച്ചി.

കൊച്ചി കണ്ടവനച്ചി വേണ്ടെന്നൊരു ചൊല്ലുണ്ട്. കൊച്ചിയുടെ ഭംഗിയും പകിട്ടും കുലീനതയും ഉള്‍ക്കൊണ്ട് ഉണ്ടായ ഈ ചൊല്ല് മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി ഉള്‍ക്കൊള്ളുന്ന പശ്ചിമകൊച്ചിയെ കുറിച്ചാണെന്നത് ഇന്ന് പലര്‍ക്കുമറിയില്ല. എറണാകുളം ജില്ല മൊത്തത്തില്‍ കൊച്ചിയായി മാറിയപ്പോള്‍ പണ്ട് തിരുവിതാംകൂറിന്റേയും തിരുകൊച്ചിയുടെയും അഡംബര തലസ്ഥാനമായ കൊച്ചി അതായത് മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും ഗതകാല പ്രതാപത്തിന്റെ സുവര്‍ണകാലം അയവിറക്കി കണ്ണീരൊഴുക്കുകയാണ്.14-ാം നൂറ്റാണ്ടുമുതലേ കൊച്ചി-മട്ടാഞ്ചേരി കച്ചവടരംഗത്ത് ലോകത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. സുഗന്ധവ്യഞ്ജന വ്യാപാരവുമായി ഇവിടെയെത്തിയ ജൂതന്മാര്‍ക്ക് 1568 ല്‍ ജൂതപ്പള്ളി അഥവാ സിനഗോഗ് സ്ഥാപിച്ച് നല്‍കാന്‍ കൊച്ചി രാജാവ് തയ്യാറായി.
മട്ടാഞ്ചേരിയിലെ ഈ ചരിത്ര സ്മാരകമാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ അവശേഷിക്കുന്ന ഏക സിനഗോഗ്. കൊച്ചി രാജാവും ഡച്ച് ഭരണാധികാരികളും ചേര്‍ന്ന് നിര്‍മിച്ചതു കൊണ്ടുതന്നെ ഇത് പരദേശി സിനഗോഗ് എന്ന പേരിലറിയപ്പെടുന്നു. മലബാറി ജൂതന്മാര്‍, പരദേശി ജൂതന്മാര്‍ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇപ്പോഴുള്ളത്.
ഇതില്‍ പരദേശി വിഭാഗത്തില്‍ കൊച്ചിയില്‍ അവശേഷിക്കുന്നത് ഒരാള്‍ മാത്രമാണ്. മലബാറി ജൂതന്മാരാകട്ടെ പത്തില്‍ താഴെയും.

No comments:

Post a Comment